ദളപതി വിജയ് ചിത്രം 'ബീസ്റ്റ്' കുവൈറ്റ് വിലക്കിയിരിക്കുന്നു എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഫിലിം ആന്‍ഡ് ട്രേഡ് അനലിസ്റ്റ് രമേഷ് ബാല തന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നും ഈ വിവരം ട്വീറ്റ് ചെയ്തിട്ടുണ്ട്.എന്തിനാണ് കുവൈറ്റില്‍ ചിത്രം നിരോധിച്ചത് എന്നതിന് സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ലെങ്കിലും 'പാകിസ്ഥാന്‍, തീവ്രവാദി അല്ലെങ്കില്‍ അക്രമം' എന്നിവ ചിത്രീകരിച്ചതാവാം കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു